Category Archives: Uncategorized

  • -
Bharathappuzha-resort

Bharathappuzha Resort

Category : Uncategorized

ഭാരതപുഴ റിസോര്‍ട്ട് ആന്റ് ഓര്‍ഗാനിക്ക് ഫാം

ചരിത്രവും സംസ്‌കാരവും സാഹിത്യവും പുഷ്‌കലമാക്കിയ നദീതീരം. കാലവര്‍ഷത്തില്‍ അലറിയാര്‍ക്കുന്ന നദിയായും വേനല്‍ വെയിലിലും നിലാവിലും തിളങ്ങുന്ന മണല്‍പുറങ്ങളും തെളിഞ്ഞ നീരൊഴുക്കുമായി രൂപാന്തരപ്പെടാറുള്ള കേരളത്തിന്റെ നിള. ആരാധനാലയങ്ങളും, ചരിത്രസ്മാരകങ്ങളും, ശുദ്ധപ്രകൃതിയും, തീരങ്ങളില്‍ നിറഞ്ഞ നീരൊഴുക്കും, പുലര്‍കാലത്തും സന്ധ്യാ വേളകളിലും പറന്നു പോകുന്ന പക്ഷികളുടെ കലപിലകള്‍, അകലെ അക്കരെ ദേവാലയങ്ങളില്‍ നിന്നൊഴുകി വരുന്ന സ്തുതി ഗീതങ്ങളും, സ്‌ത്രോത്രങ്ങളും, അനേകം മഹാരഥന്‍മാരുടെ കാലടിപ്പാടുകള്‍ പതിഞ്ഞ ഭാവനകളെ ഉദ്ദീപ്തമാക്കിയ മഹാതീരങ്ങള്‍.

ഏതൊരു മലയാളിക്കും ഗൃഹാതുരത്വവും മോഹങ്ങളും നല്‍കുന്ന പുഴ. കഥകളും സിനിമകളും ജീവന്‍ നല്‍കിയ കാല്‍പനികരും, നിഷേധികളും, അനേകം മനുഷ്യഭാവങ്ങള്‍ ചാര്‍ത്തി നകിയവരുമായ കഥാപാത്രങ്ങള്‍ ഇരുന്ന കുളിപ്പടവുകളും, നടന്ന മണല്‍ തീരങ്ങളും, കയങ്ങളും അടയാളപ്പെടുത്തിയ കരകള്‍.

ഭാരതപുഴയുടെ മുഴുവന്‍ സൗന്ദര്യവും ആവാഹിക്കുന്ന കുണ്ടയൂരിലാണ് ഭാരതപ്പുഴ റിസോര്‍ട്ട്‌സ് ആന്റ് ഓര്‍ഗാനിക് ഫാം. അക്കരെ നീണ്ടുപോവുന്ന റെയില്‍ പാളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തീവണ്ടികള്‍, കമുകിന്‍ തോട്ടങ്ങള്‍, കാവുകള്‍ എല്ലാം ഒരു ദൃശ്യ വിസ്മയമാവുന്നു. ആഡംബരപൂര്‍വ്വം തയ്യാറാക്കിയ പുഴയിലേക്ക് തുറക്കുന്ന ബാല്‍ക്കണികളുള്ള മുറികള്‍, വിശാലമായ പുല്‍ത്തകിടികള്‍, പ്രകൃതി ഭക്ഷണത്തോടൊപ്പം കേരളീയ വിഭവങ്ങളും, അറേബ്യന്‍, ചൈനീസ്, മലേഷ്യന്‍, ഇറ്റാലിയന്‍, കോണ്‍ന്റിനെന്റല്‍ വിഭവങ്ങളും, സ്വന്തം ഫാമില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന പച്ചക്കറിയും ഭാരതപ്പുഴ റിസോര്‍ട്ടിനെ വ്യത്യസ്ഥമാക്കുന്നു.

ചരിത്ര സ്മാരകങ്ങളും, മനോഹരമായ കടല്‍ത്തീരങ്ങളും, പ്രസിദ്ധ ദേവാലയങ്ങളും, അണക്കെട്ടുകളും, പ്രാചീന കോട്ടകളും, വന്യ ജീവികളും, കേരളീയ നാട്യകലകളുടെ കേന്ദ്രമായ കേരള കലാമണ്ഢലവും, ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും, ഐതിഹ്യ പ്രസിദ്ധമായ രായിനല്ലൂര്‍ മലകളും എല്ലാം ഒരു ദൃശ്യ വിസ്മയമായ സമീപ പ്രദേശങ്ങള്‍ ഭാരതപ്പുഴ റിസോര്‍ട്ടിനെ ചുറ്റപ്പെട്ടുകിടക്കുന്നു .

ജോലിത്തിരക്കുകളും, നഗരജീവിതവും വിരസമാക്കുമ്പോള്‍ ഏതാനും ദിവസത്തേക്ക് പ്രകൃതിയുടെ മടിത്തട്ടില്‍ ചരിത്രമയവിറക്കി ഒരു സൈ്വര്യ ജീവിതം. ശുദ്ധമായ ഭക്ഷണ പാനീയങ്ങള്‍, ശുദ്ധവായു, തെളിഞ്ഞ പുഴ വെള്ളത്തിലുള്ള കുളി, പുലരിയും സന്ധ്യയുമൊരിക്കുന്ന ശുദ്ധ പ്രകൃതിയുടെ ആഘോഷങ്ങള്‍ കണ്ട് നിലാവില്‍ തിളങ്ങുന്ന മണല്‍ തീരത്ത് അഗ്‌നിപ്രഭയില്‍ അത്താഴം. ചരിത്രവും പ്രകൃതിയും ഓര്‍മ്മകളും മനസ്സിലേക്കിട്ട് തരുന്ന പകല്‍ യാത്രകള്‍.

തികച്ചും വ്യത്യസ്തമായ ഒരു വിശ്രമഗേഹം. ഭാരതപുഴ റിസോര്‍ട്ട് ആന്റ് ഓര്‍ഗാനിക്ക് ഫാം.

 

സമീപ ആകര്‍ഷണങ്ങള്‍

– കലാമണ്ഢലം, ആയുര്‍വേദ സമാജം,രായിനല്ലൂര്‍ മലകള്‍

– പൊന്നാനി -ഗുരുവായൂര്‍

– പാലക്കാട് – മലമ്പുഴ ഡാം

– വാഴാനി – പൂമല ഡാം

– തൃശ്ശൂര്‍ – പീച്ചി ഡാം

– അതിരപ്പിള്ളി – ഷോളയാര്‍

– കൊടുങ്ങല്ലൂര്‍ മുസരിസ്


Recent Posts